10 കൊല്ലം ഭരിച്ചിട്ടും വിജയനും ശശിക്കും പൊളിക്കാൻ കഴിയാത്ത വനം വകുപ്പിൻ്റെ ജണ്ട മന്ത്രി ഷിബു ബേബി ജോൺ പൊളിച്ചു ദൂരെ കളഞ്ഞു

10 കൊല്ലം ഭരിച്ചിട്ടും വിജയനും ശശിക്കും പൊളിക്കാൻ കഴിയാത്ത വനം വകുപ്പിൻ്റെ ജണ്ട മന്ത്രി ഷിബു ബേബി ജോൺ പൊളിച്ചു ദൂരെ കളഞ്ഞു
Jul 1, 2026 04:53 PM | By PointViews Editor

കണിച്ചാർ - ഏലപ്പീടികയിലെ കർഷകന്റെ 26 വർഷത്തെ പോരാട്ടത്തിന് ശുഭപര്യവസാനം. കർഷകനായ സ്റ്റാൻലി ജോസഫിന്റെ കൃഷിയിടത്തിൽ 26 വർഷം മുൻപാണ് ജണ്ട സ്ഥാപിച്ച് വനം വകുപ്പ് അധികാരം സ്ഥാപിച്ചത്. ഇതുമൂലം 35 സെന്റ് സ്ഥലവും വനം വകുപ്പ് കയ്യേറിയിരുന്നു. അളവ് ശരിയായിട്ടും സ്ഥലം തിരികെ കൊടുക്കാതെ സ്റ്റാൻലിയെ വട്ടംകറക്കിയ വനം വകുപ്പും വന്യജീവികളും ഒടുവിൽ സ്റ്റാൻലിയെ ആത്മഹത്യാ മുനമ്പിലേക്ക് എത്തിച്ചു. ഇപ്പ് ശര്യാക്കിത്തരാം എന്ന് പറഞ്ഞ് കണിച്ചാർ പഞ്ചായത്തിലെ ഇടതു ഭരണാധികാരികളും സ്റ്റാൻലിയെ പറ്റിച്ചു. നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഈ കർഷകന് നീതി ഏറെ അകലങ്ങളിൽ ആയിരുന്നു. ഒടുവിൽ പഞ്ചായത്തിൽ കോൺഗ്രസും സംസ്ഥാനത്ത് യു ഡി എഫ് സർക്കാരും അധികാരത്തിൽ തിരികെയെത്തി. കണിച്ചാർ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി - പാർലമെന്ററികാര്യ -പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫുമായി ഈ വിഷയം സംസാരിക്കുകയും തുടർന്ന് അദ്ദേഹം കാര്യങ്ങൾ വനംവകുപ്പ് മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ വനം വകുപ്പിൻ്റെ ജണ്ട പൊളിച്ചുനീക്കിയത്. വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പ്രസ്തുത സ്ഥലം കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, പഞ്ചായത്ത്‌ അസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സിനോ ജോസ്, വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, സിന്ധു ചിറ്റേരി എന്നിവർ സന്ദർശിക്കുകയും തുടർന്ന് മന്ത്രിതലത്തിൽ ഇടപെടലുകൾ നടത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

.

Minister Shibu Baby John dismantled the forest department's monstrosity, which Vijayan and Shashik could not dismantle despite ruling for 10 years, and threw it away.

Related Stories
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
Top Stories